mehandi new

കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു

fairy tale

കടപ്പുറം : തെരുവ് നായ്ക്കൾ കൂട്ടമായെത്തി കൂടുപൊളിച്ച് ആടുകളെ കൊന്നു തിന്നു. കറുകമാട്  കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് റംല അഷറഫിൻ്റെ വീട്ടിലെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാലു ദിവസം മുൻപ് പ്രസവിച്ച ആടും കുട്ടികളും നായ്ക്കളുടെ ആക്രമണത്തിന് ഇരയായി. അടച്ചിട്ട കൂടിന്റെ അടിഭാഗത്തെ പട്ടികകൾ പൊളിച്ചു നീക്കിയാണ് ആടുകളെ പുറത്തേക്ക് വലിച്ചെടുത്തിട്ടുള്ളത്.

planet fashion

ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായക്കൂട്ടത്തെ കണ്ട് ഭയന്നു. പിന്നീട് ഒച്ചയുണ്ടാക്കിയും കല്ലെടുത്തെറിഞ്ഞും നായ്ക്കളെ ഓടിക്കുകയായിരുന്നു. ഒരാട്ടിൻ കുട്ടിയെ പൂർണ്ണമായും മറ്റുള്ളവയെ ഭാഗികമായും തിന്നു കഴിഞ്ഞിരുന്നു. കടപ്പുറം പഞ്ചായത്തിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാണ്. 

Ma care dec ad

Comments are closed.