mehandi new

പുസ്തകക്കൂട് ഗ്രന്ഥശാല – ഒരു നാടിനെ വായനയിലേക്ക് ആകർഷിക്കാനുള്ള വിദ്യാലയ യജ്‌ഞം

fairy tale

മന്ദലാംകുന്ന്: ജി. എഫ്. യൂ. പി സ്കൂളിലെ നവീകരിച്ച ലൈബ്രറി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്  ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. പുസ്തകപ്പുര ഒരുക്കിയും, സർഗ സഞ്ചാരം നടത്തിയും ഒരു നാടിനെ വായനയിലേക്ക് ആകർഷിക്കാനുള്ള വിദ്യാലയ യജ്ഞത്തിന്റെ  ഒരു സുപ്രധാന ചുവട് വെയ്പ്പാണ് പുസ്തകക്കൂട്. പുന്നയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച സ്‌കൂൾ ലൈബ്രറിയിൽ ആയിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

planet fashion

വായന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ  പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗത പ്രസംഗം നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഉൽബോധിപ്പിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്  വി.എച്ച് റബിയത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ. ടി.കെ അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.ടി.എ മെമ്പർ ടി.എ അയിഷ,

അല്ലാമാ ഇഖ്ബാൽ സ്മാരക സമിതി വനിത വിംഗ് പ്രതിനിധി സൈനബ ഫാറൂഖ്, എസ്.എം.സി മെമ്പർ യൂസഫ് തണ്ണിത്തുറക്കൽ, വിദ്യാർത്ഥികൾ തുടങ്ങിയവർ പുസ്തകക്കൂട്ടിലേക്ക്  പുസ്തകങ്ങൾ നൽകി.

Haji’s pharma

Comments are closed.