ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ കടപ്പുറം പഞ്ചായത്ത്

കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ.

വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ ഗൃഹനാഥ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിനു മുൻപ് പുതിയങ്ങാടിയിൽ നായ വീട്ടിൽ കയറി കുട്ടിയെ കടിച്ച് പരിക്കേൽപിച്ചു.
കറുകമാടും നാട്ടുകാർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി.
ഇന്ന് പുലർച്ചെ അഞ്ചങ്ങാടി വളവിൽ ആർ വി സൈതു മുഹമ്മദ് ഹാജിയുടെ വീട്ടിലെ മൂന്ന് ആടുകളെ നായ കടിച്ചു കൊന്നു. കഴിഞ്ഞ ആഴ്ചയിൽ ഇദ്ദേഹത്തിന്റെ രണ്ടാടുകളെ നായ ആക്രമിച്ചിരുന്നു.
ഇഖ്ബാൽ നഗറിൽ ഗർഭിണിയായ ആടുകൾ ഉൾപ്പെടെ അഞ്ചാടുകളെയാണ് കഴിഞ്ഞ ആഴ്ചയിൽ നായ്ക്കൾ വകവരുത്തിയത്.

Comments are closed.