mehandi new

വാഹനങ്ങൾ ഉൾപ്പെടെ പുറത്തിറങ്ങുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി പോലിസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

അണ്ടത്തോട് : സംസ്ഥാനത്ത് പൂർണ്ണ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനങ്ങൾ ഉൾപ്പെടെ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നിയന്ത്രണം എർപ്പെടുത്തി പെരുമ്പടപ്പ് പോലിസ്.
മലപ്പുറം തൃശൂർ അതിർത്തിയിലാണ് പെരുമ്പടപ്പ് പോലിസ് സ്റ്റേഷൻ. സ്റ്റേഷൻ ഓഫീസർ കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് അതീവ ജാഗ്രതയിലാണ്. അധികൃതരുടെ വ്യക്തമായ സാക്ഷ്യപത്രമുള്ള അവശ്യ സർവീസുകളൊഴിച്ച് മറ്റെല്ലാ വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.
മലപ്പുറം ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യ യാത്രകൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണെന്നും പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽപേർ കൂട്ടംകൂടുക അത്യാവശ്യമായ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങുക എന്നിവ കണ്ടാൽ കർശന നടപടിയെടുക്കുമെന്നും പോലിസ് അറിയിച്ചു. ആരോഗ്യരക്ഷാ പ്രവർത്തകരോടും അധികൃതരോടും പൂർണ്ണമായി സഹകരിക്കണമെന്നും സ്റ്റേഷൻ ഓഫീസർ കെ.എം.ബിജു പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.