തൃശൂര്‍: കൊല്ലപ്പെട്ട ചാവക്കാട് ഹനീഫയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം
നടത്തി. ഗൂഢാലോചന കേസില്‍ മുഖ്യപ്രതിയായ ഗോപ പ്രതാപനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനീഫയുടെ ഉമ്മ ഐഷ ആവശ്യപ്പെട്ടു. കേസില്‍ ഉമ്മയുടെ
മൊഴിയെടുത്തുവെങ്കിലും ഉന്നതല ഇടപെടല്‍ മൂലം അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഹനീഫയുടെ കുടുബാഗങ്ങള്‍ ആരോപിച്ചു. കളക്ടറേറ്റിന് മുന്നില്‍ നടന്ന നിരാഹാര
സമരം സാറാജോസഫ് ഉദ്ഘാടനം ചെയ്തു. ഹനീഫ വധക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നെതന്ന് സാറാജോസഫ് ചൂണ്ടിക്കാട്ടി.
മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍
സമരപ്പന്തലിലെത്തിയിരുന്നു. ഹനീഫയുടെ ഭാര്യയും മക്കളും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.