mehandi banner desktop
Chavakkad online

ഇന്ധന വില വർധനവിനെതിരെ എസ് ടി യു പ്രതിഷേധം

Ft

​ചാവക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Jan oushadi

​മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ആർ.പി. ബഷീർ  ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ (എസ്ടിയു ) ദേശീയ സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി, മത്സ്യത്തൊഴിലാളി യൂണിയൻ (എസ്ടിയു )സംസ്ഥാന സെക്രട്ടറി ഹംസക്കുട്ടി മന്നലാംകുന്ന്, സംസ്ഥാന വൈസ് പ്രസിഡണ്ട് എ. കെ. മെയ്തുണ്ണി,  ജില്ലാ പ്രസിഡണ്ട്  പി എ നസീർ മന്നലാംകുന്ന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഹർബാനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. കെ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി എ ആയിഷ എന്നിവർ സംസാരിച്ചു.

​ മോട്ടോർ ആൻഡ് എൻജിനീയർ വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ അമീർ തെക്കേക്കാട്ടിൽ, ഗുരുവായൂർ മണ്ഡലം മോട്ടോർ എൻജിനീയർ യൂണിയൻ സെക്രട്ടറി റഹീം, പ്രവാസി ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സത്താർ ബോംബെ, എസ്.ടി.യു ജില്ലാ ഭാരവാഹി മുട്ടിൽ കാലിദ്, മണ്ഡലം ഭാരവാഹികളായ എ വി അബ്ദുൽ ഗഫൂർ, രജിത രവീന്ദ്രൻ, സൈദ്മുഹമ്മദ്, ഹുസൈൻ, യൂത്ത് ലീഗ് പ്രസിഡണ്ട് ആഷിക്, യൂത്ത് ലീഗ് ട്രഷറർ ഇസാക്ക്, കെ എം റിയാസ് ചാവക്കാട്, സുൽഫിക്കർ അലി, എൻ കെ മുസ്തഫ,എന്നിവർ നേതൃത്വം നൽകി.

​മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത് സ്വാഗതവും, മണ്ഡലം ട്രഷറർ സൈദ് മുഹമ്മദ് പൊക്കകില്ലത്ത് നന്ദിയും പറഞ്ഞു.

Comments are closed.