mehandi banner desktop
Chavakkad online

പോളിയോ നിർമ്മാർജ്ജനം: തുള്ളിമരുന്ന് നൽകൽ ആരംഭിച്ചു

Ft

ഗുരുവായൂർ: പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം ഇന്ന് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി . ഗുരുവായൂർ നഗരസഭയിലെ 23-ാം വാർഡ് അങ്കണവാടി 71-ൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. വാർഡ് കൗൺസിലർ നൗഷാദ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.

Jan oushadi

കുഞ്ഞുങ്ങളെ മാരകമായ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇത്തരം പ്രതിരോധ ക്യാമ്പുകൾ വിജയകരമാക്കേണ്ടതിനെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചു.

അങ്കണവാടി ടീച്ചർ ബിജില, ആശ വർക്കർ സൗമ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എ.എൽ.എം.എസ് (ALMS) അംഗങ്ങളായ ഷെമീർ മോസ്കോ, റസിയ സാലി, ഹെൽത്ത് സെന്ററിലെ നഴ്സുമാരായ അഭിമന്യ, അഞ്ജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, ഒന്‍പത് ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക്‌ ജൂണ്‍ 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതാണ്

Comments are closed.