പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഖബറടക്കി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച ദറസ് വിദ്യാര്‍ഥിയുടെ മൃതദേഹം സ്വദേശത്ത് ഖബറടക്കി. പാലക്കാട് ചെറായി കോങ്ങാട്ട് അട്ടക്കാട്ടില്‍ അബ്ദുല്‍ റഹിമാന്‍റെ മകന്‍ മുഹമ്മദ് ഉവൈസ് (15) ആണ് തിരുവത്ര പുതിയറ ജുമാഅത്ത് പള്ളിവക കുളത്തില്‍ മുങ്ങിമരിച്ചത്. രണ്ടുവര്‍ഷമായി പള്ളിയുടെ ദര്‍സില്‍ പഠനം നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതിന്കൂ ട്ടുകാരുമായി കുളിക്കുന്നതിനിടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിച്ചു കയറിയ ഉവൈസ് വീണ്ടും കുളത്തില്‍ ഇറങ്ങി നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. പിന്നീട് ഗുരുവായൂര്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും ഒരു മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെളിയില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാവക്കാട് എസ്.ഐ. ഇ.വി. രാധാകൃഷ്ണന്‍റെ നേത്രുത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ആറുമണിയോടെ മൃതദേഹം പുതിയറ പള്ളിയില്‍ പോതുദര്‍ശനത്തിനു വെച്ചു. സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പിന്നീട് മൃതദേഹം സ്വദേശമായ കോങ്ങാട്ടെക്ക് കൊണ്ടുപോയി. വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം പാലക്കാട് നരിയംപാടം പിലാപറ്റ ജുമാഅത്ത് പള്ളിഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. മാതാവ്: സല്‍മ. വിദ്യാര്‍ത്ഥികളായ ഉനൈസ്, ഉസൈവ് എന്നിവര്‍ സഹോദരങ്ങളാണ്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.