തിരുവത്രയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന ഉണ്ണിമായ പ്ലസ്ടു സെയ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
കൂലി പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയതായിരുന്നു. തിരിച്ചെത്തിയ അമ്മയാണ് മകളെ ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടത്.
കോട്ടപ്പുറം ലാസിയോ ആംബുലൻസ്b പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

Comments are closed.