ഉന്നത വിജയം നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു

പുന്നയൂർ : എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ മത്സരപരീക്ഷകളിലും അക്കാദമിക രംഗത്തും മികച്ച വിജയം നേടിയ കേഡറ്റുകളെ ആദരിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് മുജീബ് റഹ്മാൻ പുളിങ്കുന്നത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ എ എസ് ഐ സുധീഷ് ബാബു മത്സരപരീക്ഷകളിലും അക്കാദമി രംഗത്തും മികച്ച നേട്ടമുണ്ടാക്കിയ കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജിതിൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റുഡൻറ് പോലീസ് കേഡററുകളിൽ നിന്ന് ആർ പി ദിയ ഫാത്തിമ, കെ എ മുഹമ്മദ് അനസ്, അനു കൃഷ്ണ, എം എൻ ഫാത്തിമ ഹിബ എന്നിവർ മറുപടി പ്രസംഗം നടത്തി.സിറാജുദ്ദീൻ മാസ്റ്റർ ഷാജിന ടീച്ചർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി സ്വാഗതവും സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഷഹ്സാദി നന്ദിയും പറഞ്ഞു.




Comments are closed.