mehandi new

ചാവക്കാട് നഗരസഭയിൽ ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു

fairy tale

ചാവക്കാട്:   ചാവക്കാട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്ന് മുന്നോടിയായി  ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു.  ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ശുചിത്വ അംബാസിഡർ പിടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. 

planet fashion

മാർച്ച് 30  വേൾഡ് സീറോ വേസ്റ്റ് ദിനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മാലിന്യമുക്ത സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുന്നതിന്റെ മുന്നോടിയായാണ് നഗരസഭ തലത്തിൽ ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചത്. നഗരസഭയിലെ എല്ലാ വാർഡുകളിൽ നിന്നും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച വരെ  ആദരിക്കുകയും. നഗരസഭയുടെ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ എന്നിവരെയും ആദരിച്ചു. 

നഗരസഭ വൈസ് ചെയർമാൻ  കെ.കെ മുബാറക് സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   അബ്ദുൽ റഷീദ് പി എസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പൊതുമരാമത്ത്  കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   പ്രസന്ന രണദിവെ, മുൻ ചെയർമാൻ നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കുടുംബശ്രീ  ചെയർപേഴ്സൺ ജീനാ രാജീവ്,  കൗൺസിലർ കെ വി സത്താർ, കെ എസ് ഡബ്ല്യൂ എം പി (KSWMP)തൃശ്ശൂർ ജില്ലാ ഡെപ്യൂട്ടി കോഡിനേറ്റർ അരുൺ വിൻസന്റ, നഗരസഭാ യൂത്ത് കോർഡിനേറ്റർ  ജാബിർ കെ യു, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ   ജനറൽ സെക്രട്ടറി ജോജി തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ സെക്രട്ടറി  എം എസ് ആകാശ് നന്ദി പറഞ്ഞു. തുടർന്ന് വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Macare 25 mar

Comments are closed.