mehandi new

കടല്‍ക്ഷോഭം – അടിയന്തിര സഹായം എത്തിക്കുന്നതിന് സാങ്കേതികത്വം തടസമാവരുത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കടല്‍ക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. ഇതിന് സാങ്കേതികത്വം തടസ്സമാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതിനുള്ള അനുമതി അതത് വകുപ്പുദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതാണ് സഹായമെത്തിക്കുന്നത് വൈകാന്‍ കാരണമാവുന്നത്. കടലേറ്റമേഖലയിലെ ശുദ്ധജലസ്രോതസ്സുകള്‍ ഉപ്പുവെള്ളംകയറി മലിനമായതിനാല്‍ ഈ പ്രദേശത്ത് കുടിവെള്ളത്തിനായി ജനം വലയുന്ന കാഴ്ചയാണിപ്പോഴുള്ളത്. ഈ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറാവണം.
കുടിവെള്ളപ്രശ്‌നം നേരത്തേതന്നെയുള്ള കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളുടെ തീരദേശത്ത് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പ്രശ്‌നം രൂക്ഷമാണ്. ഈ പ്രദേശങ്ങളില്‍ വാട്ടര്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ താലൂക്ക് അധികൃതര്‍ മുന്‍കൈയെടുക്കണം.
ചേറ്റുവ അഴിമുഖത്തോടു ചേര്‍ന്നുള്ള മണല്‍ത്തിട്ട നീക്കംചെയ്യാത്തതാണ് ഏങ്ങണ്ടിയൂര്‍, വാടാനപള്ളി പഞ്ചായത്തുകളില്‍ കടലേറ്റം ഇത്രയേറെ രൂക്ഷമാവാന്‍ കാരണമെന്ന് ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ പി.എന്‍. ജ്യോതിലാല്‍, ഷിജിത്ത് വടക്കുഞ്ചേരി എന്നിവര്‍ പറഞ്ഞു. കരയില്‍നിന്ന് വെള്ളം പെട്ടെന്ന് കടലിലേക്ക് ഒഴുക്കിവിടാന്‍ മുമ്പ് സഹായിച്ചിരുന്ന തോടിന്റെ ചേറ്റുവ അഴിമുഖത്തെ പുഴയിലേക്ക് തുറക്കുന്ന ഭാഗത്താണ് മണല്‍ത്തിട്ട രൂപപ്പെട്ടിരിക്കുന്നത്.
പ്രകൃതിദുരന്തങ്ങളിലും മറ്റും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് താലൂക്കില്‍ ഒരു സ്ഥിരം ദുരിതാശ്വാസകേന്ദ്രം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ. ഷംസുദ്ദീന്‍ പറഞ്ഞു. മറ്റു പഞ്ചായത്ത് ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചു. കടപ്പുറം പഞ്ചായത്തിലെ തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കണമെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് ആവശ്യപ്പെട്ടു. കടല്‍ഭിത്തികള്‍ തകര്‍ന്നിടത്താണ് കടലേറ്റം ഏറ്റവും രൂക്ഷമായത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ. പ്രേംചന്ദ് യോഗത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ക്ക് മറുപടി നല്‍കി.ഒരുമനയൂര്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ. ആഷിത, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍,മന്ദലാംകുന്ന് മുഹമ്മദുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.