സുന്നി യുവജന സംഘം 72-ാം സ്ഥാപക ദിനം ആചരിച്ചു

അകലാട് : സുന്നി യുവജന സംഘം അകലാട് ഘടകം 72 -ാം സ്ഥാപക ദിനം ആചരിച്ചു. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം സദസ്സിനെ കേൾപ്പിക്കുകയും അകലാട് മർകസ് സെക്രട്ടറി ഷാഫി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കാട്ടിലെ പള്ളി മഖാം സിയാറത്തിന് ഖത്തീബ് മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകി.

മുസ്ലിം ജമാഅത്ത് ജോയിൻ സെക്രട്ടറി ഷംസുദ്ദീൻ, എസ് വൈ എസ് വടക്കേക്കാട് സോൺ സെക്രട്ടറി ഷഹീർ അകലാട്, ഐ സി എഫ് ഷാർജ ഡിവിഷൻ സെക്രട്ടറി കബീർ, യൂണിറ്റ് സെക്രട്ടറി സലിം, ലത്തീഫ്, മുസ്ലിം ജമാഅത്ത് യൂണിറ്റ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു. നമ്മൾ ജീവിക്കുക ഒരാശയത്തിന് വേണ്ടി എന്ന പ്രമേയത്തിലൂന്നിയാണ് എസ് വൈ എസ് സംസ്ഥാന വ്യാപകമായി സ്ഥാപകദിനം ആചരിക്കുന്നത്.

Comments are closed.