mehandi new

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

fairy tale

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ പങ്കുവെക്കാം എന്ന ടാഗിൽ ഒത്തുകൂടിയ സദസ്സ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. അനസ് മുഈനി പ്രാർത്ഥന നിർവഹിച്ചു. നിയാസ് കൂളിയാട്ട് സ്വാഗതം പറഞ്ഞു. സാദിഖലി ഫാളിലി മുഖ്യപ്രഭാഷണം നടത്തി. കെ. എം. ജെ യൂണിറ്റ് പ്രസിഡന്റ്‌ ഉസൈൻ ടി. എം അധ്യക്ഷത വഹിച്ചു. ഐ സി എഫ് മെമ്പർ മുഹ്സിൻ കിഴക്കൂട്ട്, കെ എം ജെ മന്നലാംകുന്ന് സർക്കിൾ പ്രസിഡന്റ്‌ ശംസുദ്ധീൻ മുസ്‌ലിയാർ, റിഷാദ് സഖാഫി, ഷാഹിദ് മുസ്‌ലിയാർ അകലാട്, ഷിയാസ് മുസ്‌ലിയാർ,  ഷമീർ കൊന്നമാക്കൽ, അഷ്ഫാർ കിഴക്കൂട്ട്, ഷുക്കൂർ കരിയാടൻ, സിദ്ധിഖ് മാസ്റ്റർ, ഷാഹിദ്, നയീം എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.