എല്ലാ വിദ്യാർത്ഥികൾക്കും ടാബ് – വാഗ്ദാനം നിറവേറ്റി എ എം എൽ പി സ്കൂൾ പാലയൂർ
പാലയൂർ : തെക്കൻ പാലയൂർ എ എം എൽ പി സ്കൂളിൽ പുതുതായി ചേർന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനായി ടാബുകൾ വിതരണം ചെയ്തു.
ഈ അധ്യായന വർഷം തന്റെ മാനേജ്‌മെന്റിലുള്ള സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് സ്കൂൾ മാനേജർ സി.എം സഗീർ നൽകിയ വാഗ്ദാനമാണ് പൂർത്തീകരിച്ചത്.
ചാവക്കാട് എ ഇ ഒ പി ബി അനിൽ സ്കൂളിലെ പ്രധാനധ്യാപിക ടെസ്സി ടി തോമസിന് ടാബുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.
പുതുതായി ചേർന്നവർക്ക് മാത്രമല്ല ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾ സ്കൂളിൽ ഉണ്ടങ്കിൽ അവർക്കും ടാബുകൾ സൗജന്യമായി കൊടുക്കുമെന്ന് മാനേജർ പറഞ്ഞു.
പ്രധാനാധ്യാപിക ടെസ്സി ടി തോമാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി എം സഗീർ, മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, പൂർവ്വ വിദ്യാർത്ഥി പ്രസിഡന്റ് അനീഷ് പാലയൂർ എന്നിവർ സംസാരിച്ചു.
Comments are closed.