പഠന ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി മേശയും കസേരയും വിതരണം ചെയ്തു. 54 വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, രജനി ടീച്ചർ, സെലീന നാസർ, എ.സി. ബാലകൃഷ്ണൻ, ഷൈബ ദിനേശൻ എന്നിവർ സംസാരിച്ചു.
Comments are closed.