mehandi banner desktop
Browsing Tag

Anchangadi

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 149-ാമത് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ കൂട്ടായ്മയിൽ പ്രതിമാസ പെൻഷൻ വിതരണം ചെയ്തു. 149-ാമത് പ്രതിമാസ പെൻഷൻ വിതരണമാണ് കഴിഞ്ഞദിവസം അഞ്ചങ്ങാടിയിൽ നടന്നത്. ഒരു ലക്ഷത്തോളം രൂപ പെൻഷനായി വിതരണം ചെയ്തു. നിർദ്ധന വിധവകൾ,

പുലിയല്ല അത് കോക്കാൻ – നാട്ടുകാരെ പരിഭ്രാന്തരാക്കി പാഞ്ഞു നടക്കുന്നത് കാട്ടു പൂച്ചയെന്ന് വനം…

ചാവക്കാട് : ചാവക്കാട് മേഖലയിൽ പുലിയെ കണ്ടതായ വാർത്തകളും അഭ്യൂഹങ്ങളും പറന്നു നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആഴ്ചകൾക്ക് മുൻപ് അഞ്ചങ്ങാടി ആനന്ദവാടിയിലാണ് നാട്ടുകാരിൽ ചിലർ രാത്രിയിൽ പുലിയെ കണ്ടതായി വാർത്ത വന്നത്. നാട്ടുകാരും പോലീസും

ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരുക്കം സംഘടിപ്പിച്ചു

കടപ്പുറം : ഐ എസ് എം  സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു അഞ്ചങ്ങാടി ശാഖ ഒരുക്കം  ഒത്തുചേരൽ സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഹീർ സലഫി ഉൽബോധന പ്രസംഗം നടത്തി. സംസ്ഥാന സമ്മേളന പ്രാതിനിധ്യം ഉറപ്പ് വരുത്തി.

തെരുവുനായ കുറുകെ ചാടി ഒട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

ചേറ്റുവ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ

അഞ്ചങ്ങാടിയിൽ 22 കാരൻ പനി ബാധിച്ചു മരിച്ചു – പകർച്ചപ്പനിയല്ലെന്നു ആരോഗ്യ വിഭാഗം

കടപ്പറം: പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ താസിക്കുന്ന അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് മരിച്ചത്. 22 വയസ്സായിരുന്നു.പകർച്ചവ്യാധി മൂലമുള്ള പനിയല്ലെന്നു കടപ്പുറം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും

കുന്നംകുളം: എട്ട് വയസുകാരിയായ പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ

സൂറത്ത് കോടതിയുടെ വിധി ജനാധിപത്യവിരുദ്ധം – സി. എച്ച്. റഷീദ്

കടപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി ജനാധിപത്യവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച

ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം – അഞ്ചങ്ങാടിയിലെ ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി

കടപ്പുറം : കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഹൃഹനാഥൻ മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി.ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത്.

ഒരു ദേശം കവിതയെഴുതി – മലയാള കവിതാ ദിനം ആചരിച്ചു

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദി സംഘടിപ്പിച്ച ഒരു ദേശം കവിത എഴുതുന്നു എന്ന പൊതുജന കവിതയെഴുത്ത് പരിപാടി സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം