mehandi new
Browsing Tag

Bridge

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം

മുല്ലത്തറ ഫ്ലൈഓവർ- പഠനത്തിന് ദേശീയപാത അധികൃതർ സ്വതന്ത്ര ഏജൻസിയെ നിയമിച്ചതായി എം എൽ എ

ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ

മണത്തലയിലെ ഫ്ലൈഓവർ തടമതിൽ ഇല്ലാതെ നിർമിക്കണം – ആവശ്യം ശക്തമാകുന്നു

ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതാ വികസന

ചിങ്ങനാത്ത് കടവ് പാലം : പുതിയ അലൈൻമെന്റ് സ്കെച്ച് ഉടൻ തയ്യാറാക്കും

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചങ്ങനാത്ത് കടവ് പാലത്തിന്റെ പുതിയ അലൈൻമെന്റ് സ്കെച്ച് തയ്യാറാക്കി അടിയന്തരമായി ഡയറക്ടർക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ പൊതുമരാമത്ത് പ്രവർത്തികളുടെ മോണിറ്ററിംഗ്

ചിങ്ങനാത്ത് പാലം, റോഡ് നിർമ്മാണം നടപടികൾ തുടങ്ങി – സ്ഥലമുടമകളുമായി സംവദിച്ച് അധികൃതർ

ചാവക്കാട് : കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് കടവിൽ ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം അധികൃതർ വിളിച്ചു കൂട്ടി. ഏറ്റെടുക്കുന്ന