mehandi new
Browsing Tag

Chavakkad

ചാവക്കാട് സബ് ജില്ലാ കലോത്സവ തിയതികളിൽ മാറ്റം – പുതിയ തിയതി നവംബർ 18, 19, 20, 21

ഗുരുവായൂർ : ശ്രീകൃഷ്ണ സ്കൂളിൽ നടക്കാനിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവ തിയതികളിൽ മാറ്റം. നവംബറിൽ നടക്കേണ്ടിയിരുന്ന ജില്ലാ കലോത്സവം ഡിസംബറിലേക്ക് നീട്ടിവെച്ചതിനെ തുടർന്ന്, നവംബർ 12, 13, 14, 15 തിയതികളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന

മാരക ലഹരി മരുന്നുമായി പുന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ

ചാവക്കാട് : അതിമാരക മയക്കു മരുന്നായ  എം ഡി എം എ യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ.  രായംമരക്കാരു വീട്ടിൽ  ഫവാസ് (32)  നെ യാണ് 1.19 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് പിടികൂടിയത്.

പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ

ചാവക്കാട്:  പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച.  മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം…

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ചാവക്കാട് ഉപജില്ലാ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ – ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന…

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കും. കലോത്സവ തിയതി നവംബർ പകുതിയോടെ ആയിരിക്കുമെന്നാണ് അനുമാനം. നാളെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന സംഘാടക

സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധ സംഗമം

ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,

നിഷേധത്തിന്റെ കല വാക്കിന്റെ സൗന്ദര്യം – മരണത്തിന്റെ മനോഹാരിത കുറിച്ച് ബാലചന്ദ്രൻ വടക്കേടത്ത്

തൃപ്രയാർ : സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

3000 വിദ്യാർത്ഥികൾ 360 ശാസ്ത്ര ഇനങ്ങൾ 100 വിദ്യാലയങ്ങൾ -ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് നാളെ…

അഞ്ചങ്ങാടി : ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള നാളെയും മറ്റന്നാളുമായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്‌ഘാടനം, നാളെ കാലത്ത്

എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി

എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ  ഏർപ്പെടുത്തിയ എ. പി. ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം  മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി. ഒക്ടോബർ ആദ്യവാരത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.