mehandi new
Browsing Tag

Chavakkad

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.

അധ്യാപകരുടെ അധിക അക്കാദമിക പിന്തുണ – കരുതൽ 2023 ന് തുടക്കമായി

പുത്തൻകടപ്പുറം : വിദ്യാർഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്‌ടിഎ ( കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ) സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കരുതൽ 2023 പദ്ധതി ചാവക്കാട് ഉപജില്ലയിൽപുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ

ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി

ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ്

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.

വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്നും രാജ്യത്തിനും വേണ്ടി വിനിയോഗിക്കണം – ജമാഅത്തെ…

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി ടി അബ്ദുള്ളക്കോയ തങ്ങൾ.നാം

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.