mehandi new

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

fairy tale

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവിലാണ് കാഷ്വാലിറ്റി കെട്ടിട നിർമ്മാണം. തീരദേശ മേഖലയില്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന വിവിധ ചികിത്സകള്‍ക്ക് വേണ്ടി ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന ആശുപത്രിയാണ് ചാവക്കാട് താലൂക്ക് ആശുപത്രി.  ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം, നേത്ര ചികിത്സാ വിഭാഗം, ഇ.എന്‍.ടി, ദന്തരോഗ വിഭാഗം, അനസ്തേഷ്യ, സര്‍ജറി തുടങ്ങി വിവിധ സ്പെഷ്യാലിറ്റിയിലായി 15 ലധികം ഡോക്ടര്‍മാരും  നേഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പെടെ  പാരമെഡിക്കല്‍ വിഭാഗങ്ങളിലായി 160 ലധികം ആരോഗ്യവിഭാഗം ജീവനക്കാരും  താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. 

planet fashion

മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയകൾ ഉള്‍പ്പെടെയുള്ള  പ്രധാനപ്പെട്ട ശസ്ത്രക്രിയകള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്നുണ്ട്. തൃശൂര്‍ ജില്ലയിൽ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക്ക് ഡിസീസ് മാനേജ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്പം  പുരസ്കാരം നേടി.  ആധുനിക രീതിയിലുള്ള കാഷ്വാലിറ്റി  കോംപ്ലക്സ് വരുന്നതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുതിയ നാഴികക്കല്ലാവും.  

താലൂക്ക് ആശുപത്രി കെട്ടിടം ശിലാസ്ഥാപനചടങ്ങില്‍  ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂര്‍ , ചാവക്കാട് നഗരസഭ ചെയര്‍മാന്മാര്‍, മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചു.

Comments are closed.