
വാടാനപ്പിള്ളി : കോയമ്പത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം റോഡ് പന്നിമടെ തുടിയല്ലൂർ പരേതനായ ഹരിഹരൻ മകൻ അശ്വിൻ (19)ആണ് മരിച്ചത്. തളിക്കുളം ബീച്ച് റിസോർട്ടിന് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടയിൽ അശ്വന്തിനെ കാണാതാവുകയായിരുന്നു. കോയമ്പത്തൂർ സ്വദേശികളായ അഞ്ച് ഡിഗ്രി വിദ്യാർഥികളാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അശ്വന്ത് ശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

Comments are closed.