mehandi new

ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് നൽകി തനിമ

fairy tale

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു . തനിമ കലാ സാംസ്കാരി വേദി ഒരുമനയൂർന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 13 വാർഡുകളിലെയും ആശാ വർക്കർമാർക്കാണ് മാസ്ക്, സാനിട്ടൈസർ, ഫെയിസ് ഷീൽഡ്‌, ഗ്ലൗസ് എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്.

planet fashion

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിബ, വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ കെ വി, ആരോഗ്യവിഭാഗം ഡോക്ടർ നിബിൻ, തനിമ കലാ സാംസ്കാരിക വേദി കൺവീനർ സലീംനൂർ എന്നിവർ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ മേഖലയിലെ ആശാ വർക്കർമാർക്ക് തനിമ നൽകിയ സേവനം വിലമതിക്കാനാകാത്തതാണെന്ന് പ്രസിഡന്റ് ഷാഹിബ പറഞ്ഞു.
തനിമ ഭാരവാഹികളായ ഫൈസൽ പി.കെ, ഷാദ് ഷിഹാബ്, നൗഷാദ് ഹംസ, ഷാഫി പി. ആർ, റഷീദ്‌ പൂളക്കല്‍ എന്നിവർ സന്നിഹിതരായിരുന്നു. ബാബുനസീർ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.