mehandi new

താനൂർ ബോട്ടപകടം – മരിച്ചവരിൽ ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ

fairy tale

താനൂർ : ഒട്ടുംപുറം തൂവൽതീരത്ത്‌ ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ മരിച്ചു. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബാംഗങ്ങളാണ് മരിച്ചത്. കുന്നുമ്മൽ കുടുംബത്തിലെ മരിച്ച ഒൻപതു പേർ ഒരുവീട്ടിൽ താമസിച്ചിരുന്നവരാണ്. മൂന്നു പേർ മറ്റൊരു വീട്ടിലും. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. മൂന്നുപേർ ചികിത്സയിലാണ്.

planet fashion

പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽ നിന്നും മരിച്ചത്.
സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (8) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.

ബോട്ടപകടത്തിൽ മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും.
ഫാത്തിമ മിൻഹ (12), ഓലപ്പീടികസിദ്ധിക്ക് (35), ഓലപ്പീടികഅഫ്ലഹ് (7) പട്ടിക്കാട്,
അൻഷിദ് (10) പട്ടിക്കാട്, ഫൈസാൻ (4) ഓലപ്പീടിക, സബറുദ്ധീൻ (38) പരപ്പനങ്ങാടി, ഹാദി ഫാത്തിമ (7) മുണ്ടു പറമ്പ്, സഫ്ലാ ഷെറിൻ പരപ്പനങ്ങാടി, ആദില ശെറി ചെട്ടിപ്പടി, അയിഷാബി ചെട്ടിപ്പടി, അർഷാൻ ചെട്ടിപ്പടി, അദ്നാൻ ചെട്ടിപ്പടി എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞു 22 പേർ മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി വരികയാണ്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടക്കുന്നത്.

Ma care dec ad

Comments are closed.