mehandi new

അമ്പ്, വള,ശൂലം എഴുന്നള്ളിച്ചു, ആവേശം മെഗാ ബാൻഡ്‌മേളം – പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിന് നാളെ സമാപനം

fairy tale

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു. ദിവ്യ ബലിക്കും, കൂടു തുറക്കൽ ശുശ്രുഷകൾക്കും തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ കാർമികത്വം വഹിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ  ഡോ ഡേവിസ് കണ്ണമ്പുഴ, അസി.വികാരി ഫാ ഡെറിൻ അരിമ്പൂർ എന്നിവർ സന്നിഹിതനായിരുന്നു. ഉച്ചക്ക് 2 മണിയോടുകൂടി ആരംഭിച്ച അമ്പ്, വള,ശൂലം എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് സമാപിച്ചു. തുടർന്ന് വർണ്ണമഴയും, മെഗാ ബാൻഡ് മേളവും നടന്നു. യു എ ഇ കൂട്ടായ്മ, ഖത്തർ ബ്രദേർസ്, കുവൈത്ത് – സൗദി അറേബ്യ, തുടങ്ങി പ്രവാസി അസോസിയേഷൻ എന്നിവർ ചേർന്നൊരുക്കിയ ദീപാലങ്കാരവും തിരുനാളിന് വ്യത്യസ്തമാർന്ന മനോഹാരിതയേകി, കൂടാതെ വെള്ളിയാഴ്ചയിലെ ദിവ്യബലിക്ക് തീർത്ഥകേന്ദ്രത്തിലെ പൂർവ്വകാല ഗായകസംഘത്തിലെ അംഗങ്ങൾ  നേതൃത്വം നൽകി. ട്രസ്റ്റിമാരായ സന്തോഷ് ടി ജെ, കെ ജെ പോൾ, സി എം ബാബു, ജോഫിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ച കാലത്തു 6:30 ന്റെ ദിവ്യബലിക്ക് ശേഷം ഉച്ചക്ക്‌ 1:30വരെ ഊട്ട് നേർച്ച ഭക്ഷണവും, നേർച്ച പായസവും പാർസൽ ആയി ലഭിക്കുമെന്നു പാർസൽ കൺവീനർ ജോൺസൺ എൻ കെ അറിയിച്ചു. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് മോൺ. ജോസ് കോനിക്കര മുഖ്യ കർമികനും, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ തിരുനാൾ സന്ദേശവും നൽകും. ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകർമികത്വം നൽകുന്ന സമൂഹ മാമ്മോദീസ ഉണ്ടായിരിക്കുന്നതാണ്.  ഭക്തജനങ്ങൾക്കായി വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും, നേർച്ചപാക്കറ്റുകൾ ലഭിക്കുമെന്ന് സ്റ്റീഫൻ ചെമ്മണ്ണൂർ അറിയിച്ചു.  തിരുനാൾ പ്രദക്ഷണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ തോമസ് വാകയിൽ അറിയിച്ചു. പ്രദക്ഷിനത്തിന് ശേഷം ന്യൂ സംഗീത് തിരൂരും -കാൽവരി ജോസ് കിംഗ്സ് സംയുക്തമായി അവതരിപ്പിക്കുന്ന ബാൻഡ് -ശിങ്കാരി ഫ്യൂഷനും ഉണ്ടായിരിക്കുന്നതാണ്. ചാർളി സി സി, ബേബി ഫ്രാൻസിസ്, ഗോഡ് വിൻ ജോജു, കമ്മിറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.

planet fashion

Comments are closed.