നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്

എടക്കഴിയൂർ : 2023 – 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്.

ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. ഷൈല നാസർ, അജ്ഞന പൂവത്ത്, റുഖിയ ഷൗക്കത്ത്, സഫിയ എന്നിവരുടെ നേതൃത്വത്തിൽ എടക്കഴിയൂർ പോസ്റ്റ്ഓഫീസിൽ നിന്നാണ് കത്തയക്കൽ സമരം നടത്തിയത്.

Comments are closed.