mehandi new

കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ ഗൃഹനാഥൻ മരിച്ചു

fairy tale

ചാവക്കാട് : കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ് ചിക്കത്സയിലിരുന്ന വയോധികൻ മരിച്ചു. ബ്ലാങ്ങാട് മണത്തല ജുമാമസ്ജിദിനു തെക്കുവശം താമസിക്കുന്ന തെരുവത്ത് വെളിയങ്കോട് വീട്ടിൽ (ചെക്കനായിൽ )ഉസ്മാൻ (84) ആണ് മരിച്ചത്.

ചാവക്കാട് പുതിയപാലത്തിന് സമീപം അജ്ഫാൻ ഡേറ്റസ് കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനായി കയറുന്നതിനിടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ച് മലർന്നടിച്ചു വീഴുകയായിരിന്നു. സാരമായ പരിക്കേറ്റ ഉസ്മാനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ ദയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ ശനിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയായിരുന്നു അപകടം.
ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം മണത്തല പള്ളി ഖബർസ്ഥാനിൽ.

ഭാര്യ : സുഹറ.
മക്കൾ : ഡോക്ടർ അഷറഫ് ഉസ്മാൻ ( കണ്ണൂർ മെഡിക്കൽ കോളേജ് ), അബ്ദുനാസർ (അമേരിക്ക), ഹസീന (ദുബായ് ).
മരുമക്കൾ : ഫാത്തിമ, സുമയ്യ, സുഹൈൽ

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://fb.watch/iEeUy-8hfd/

planet fashion

Comments are closed.