പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ

മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു.

മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറുമായ മേജർ പി ജെ സ്റ്റൈജുവാണ് നൂതനാശയത്തിൻ്റെ തുടർ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞവർഷം തൃശ്ശൂർ ജില്ലയിലെ അമ്പത്തിരണ്ടോളം യു പി വിദ്യാലയങ്ങളിൽ പക്ഷികൾക്കായി സ്നാന പത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തിരുന്നു.
ഈ വർഷത്തെ വിതരണോദ്ഘാടനം ചൊവ്വന്നൂർ സെൻ്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സി എസ് വിന്നി വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.ജെ സ്റ്റൈജു പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ റീന ഫ്രാൻസിസ്, ജിൻസി പി വി എന്നിവർ ആശംസകൾ നേർന്നു. വിദ്യാലയത്തിലെ ഹരിത സേനാംഗങ്ങൾക്കാണ് പാത്രങ്ങൾ പാത്രങ്ങൾ നൽകിയത്. വിദ്യാർത്ഥികളായ അനാമിക എസ് നായർ, വി എ ഫാത്തിമ ഹംദ, സി ഇ എയ്ഞ്ചൽ, പി എം അമേയ എന്നിവർ നേതൃത്വം നല്കി.
വരുംദിവസങ്ങളിൽ മുല്ലശ്ശേരി, ചാവക്കാട്, വലപ്പാട് ഉപജില്ലകളിലെ വിദ്യാലയങ്ങളിൽ പാത്രങ്ങൾ വിതരണം ചെയ്യുമെന്ന് സ്റ്റൈജു പറഞ്ഞു. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു ഭാഗം നീക്കിവെച്ചാണ് ഇത്തരം പദ്ധതികൾക്കായി സ്റ്റൈജു പണം കണ്ടെത്തുന്നത്.

Comments are closed.