ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ മാല രമണൻ നിർവ്വഹിച്ചു.
ജൻ ശിക്ഷൻ സംസ്ഥാനും ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളും സംയുക്തമായി നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സ് ഉണ്ണി പുത്തൂർ (ഇൻസ്പെയർ കണ്ണൂർ ) ഉദ്ഘാടനം ചെയ്തു.
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാളും മാനേജിങ് ട്രസ്റ്റിയും ആയ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു. കരുണ ചെയർമാൻ കെ. ബി സുരേഷ് അധ്യാപകദിന സന്ദേശം നൽകി.
മുഖ്യാഥിതിയായ ജൻ ശിക്ഷൻ സൻസ്ഥാൻ കോർഡിനേറ്റർ വിനീഷ കോഴ്സിനെ കുറിച്ചുള്ള വിശദീകരണം നൽകി. ഇൻസൈറ്റ് സ്റ്റാഫ് സെക്രട്ടറി സൗമ്യ സ്വാഗതം പറഞ്ഞു. ഇന്ദിര സോമസുന്ദരൻ, മദർ പി ടി എ ലത സുരേഷ്, അനീഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )
Comments are closed.