നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം – പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തൃപ്രയാർ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ഒട്ടേറെ പ്രവർത്തകർ നിലത്തുവീണു. രണ്ട് മണിക്കൂറോളം പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി ഓഫീസിനു മുന്നിൽ തുടർന്നു. മാർച്ച് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
Comments are closed.