മത്സ്യത്തൊഴിലാളി നേതാവ് കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു

ചാവക്കാട് : സിപിഎമ്മിന്റെ സമുന്നത നേതാവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കെ അഹമ്മദിന്റെ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു. ഇന്ന് രാവിലെ കോട്ടപ്പുറം സെന്ററിൽ സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പാർട്ടി ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു.

സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച്. സലാം അധ്യക്ഷത വഹിച്ചു. ടി എം ഹനീഫ സ്വാഗതവും, പി. കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. രാവിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാത ഭേരിയും പുഷ്പാർച്ചനയും നടന്നു.

Comments are closed.