വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു


കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.
കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ജിൻഷാനയ്ക്കും, കോയമ്പത്തൂരിൽ വെച്ചു നടന്ന കെ ബി ഐ കരാട്ടെ ചാമ്പ്യൻഷിപ് മത്സരത്തിൽ കത്ത വിഭാഗത്തിൽ വെങ്കലം നേടിയ മിർസ മറിയമിനും, സംസ്ഥാന സ്കൂൾ ഗെയിംസിൽ കരാട്ടെ വിഭാഗത്തിൽ തൃശ്ശൂരിന്റെ മുഖമുദ്ര പതിപ്പിച്ചതിനു കോച്ച് താജുധീനും, കേരളോത്സവ വേദികളിൽ അക്ഷരയക് അഭിമാനമായി നിന്ന അക്ഷരയുടെ മെമ്പേഴ്സിനെയും അക്ഷര കലാസാംസ്‌കാരിക വേദി സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസാലി ഉത്ഘാടനം ചെയ്തു. അക്ഷര ക്ലബ് വൈസ് പ്രസിഡന്റ് നൗഫൽ ആദ്ധ്യക്ഷത വഹിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് എസ് ഐ സന്തോഷ് മുഖ്യഥിതി ആയി. കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ സാലിഹ ഷൌക്കത്ത്, അക്ഷരയുടെ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Comments are closed.