mehandi new

ഒടുവിൽ ബീച്ച് കള്ള് ഷാപ്പ് അടച്ചു പൂട്ടി – നാളെ ആഹ്ലാദ പ്രകടനം

fairy tale

ചാവക്കാട്: നിരന്തരമായ സമരങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടി.
വർഷങ്ങളായി മുൻസിപ്പൽ ലൈസൻസോ കെട്ടിട നമ്പറോ ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്ന കള്ള് ഷാപ്പാണ് അടച്ച് പൂട്ടിയത്.

planet fashion

കഴിഞ്ഞ ഡിസംബറിൽ പൊതുപ്രവർത്തകനായ സി സാദിഖ് അലിക്ക് ചാവക്കാട് നഗരസഭ വിവരാവകാശ വകുപ്പനുസരിച്ച് നൽകിയ റിപ്പോർട്ടിൽ കള്ള് ഷാപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പറോ, ലൈസൻസോ ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു.
ഷാപ്പ് അടച്ച് പൂട്ടാൻ വിമുഖത കാണിച്ച മുൻസിപ്പൽ സെക്രട്ടറിക്കെതിരെ സമരപരിപാടികൾ നടക്കുകയുണ്ടായി. അതിനിടയിലാണ് ഈ ഭൂമി സoബന്ധിച്ച് തഹസിൽദാർക്ക് പരാതി നൽകിയത് തുടർന്ന് വില്ലേജ് ഓഫീസറുടെ അനേഷണത്തിൽ തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ കെട്ടിടം പുറം പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്നും ബോധ്യപ്പെട്ടിരുന്നു.

റവന്യൂ മന്ത്രി, എം എൽ എ, ജില്ലാ കലക്ടർ, എക്സൈസ് കമ്മീഷണർ എന്നിവർക്കും സമരസമിതി പരാതി നൽകി.

ഇൻകാസ്, മദ്യനിരോധന സമിതി, പൗരവകാശവേദി എന്നീ സംഘടനകളുടെയും യു ഡി എഫി ന്റെയും നേതൃത്വത്തിൽ നിരവധി സമര പരിപാടികളാണ് അരങ്ങേറിയത്.
കള്ള് ഷാപ്പിലേക്ക് ജനകീയ മാർച്ച്, നിൽപ്പ് സമരം, നഗരസഭാ ഓഫീസ് മാർച്ച്, ഉപവാസ സമരം എന്നീ പരിപാടികൾ സംയുക്ത സമരസമിതിയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ചു.

തുടർന്ന് യുഡിഫ് സമരം രംഗത്ത് സജീവമാകുകയും മുൻസിപ്പൽ കൗൺസിലർമാർ സെക്രട്ടറിയെ ഘരോവെ ചെയ്യുകയും തുടർന്ന് കൗൺസിലർമാരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

സംയുക്തസമരസമിതി പ്രവർത്തകരായ സി സാദിഖ് അലി ,തോമാസ് ചിറമൽ,നൗഷാദ് തെക്കുoപുറം തുടങ്ങിയവർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയും, താലൂക്ക് സർക്കിൾ ഇൻസ്പെക്ട്രയുo സമീപിച്ചു. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാത്തിൻ്റെ പേരിൽ ഈ കള്ള് ഷാപ്പ് തുSർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നിരവധി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവിടെ കള്ള് ഇറക്കുകയില്ലന്നും എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. .

നഗരസഭ കെട്ടിടം പൊളിച്ചുമാറ്റാൻ നൽകിയ നോട്ടീസിനെതിരെ ഷാപ്പ് നടത്തിപ്പുകാരൻ ഹൈകോടതിയിൽ നൽകിയ കേസിൽ കക്ഷി ചേർന്ന സമരസമിതി നിയമ വിരുദ്ധമായ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ശക്തമായ നിലപാട് ഹൈകോടതിയിലും ഉന്നയിച്ചു.

കള്ള് ഷാപ്പ് അടച്ച് പൂട്ടിയതിൽ അഹ്ളാദം പ്രകടിപ്പിച്ച് നാളെ ബുധനാഴ്ചവൈകിട്ട് 3:30 pm ന് ബ്ലാങ്ങാട് ബീച്ചിൽ നിന്ന് സoയുക്ത സമര സമിതിയുടെ നേത്രത്തിൽ അഹ്ളാദ പ്രകടനം നടത്തും. തുടർന്ന് ചാവക്കാട് പൊതുയോഗവും സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി പ്രവർത്തകർ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.