mehandi new

കണ്ടയിന്റ്മെന്റ് സോണിൽ പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട്‌ ലെറ്റ്‌ പൂട്ടി

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വാർഡ് 25 തൈക്കാട് പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട്‌ ലെറ്റ്‌ ഡെപ്യൂട്ടി കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം അടച്ചു പൂട്ടി.

planet fashion

നഗരസഭാ അധികാരികളുടെ ഒത്താശയോടെ കോവിഡ് നിയന്ത്രിത മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇൻകാസ് പ്രവർത്തകരും, മദ്യവിരുദ്ധ സമിതിയും സംയുക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി, ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് എന്നിവർക്ക് രേഖ മൂലം പരാതി നൽകുകയും ചെയ്തിരുന്നു.

യാതൊരു നടപടികളും നേരിടാതെ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തനം തുടർന്നതോടെ ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, തൃശൂർ ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖ് അലിയും, മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് തോമസ് ചിറമ്മൽ, നവാസ് തെക്കുംപുറവും വീണ്ടും പരാതി നൽകിയിരുന്നു. തുടർന്നാണ് ഡെപ്യൂട്ടി കളക്ടർ ബീവറേജ് ഔട്ലെറ്റ് അടച്ചു പൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Jan oushadi muthuvatur

Comments are closed.