തായ്‌ലാന്റില്‍ മരണപ്പെട്ട എടക്കഴിയൂര്‍ സ്വദേശി നിഷാദിന്റെ മൃതദേഹം നാളെ കബറടക്കും
ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ (39) മൃതദേഹം നാളെ നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹം, എടക്കഴിയൂര്‍ വസതിയില്‍ കൊണ്ടുവന്ന് രാവിലെ 8 മണിക്ക് എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ കബറടക്കും.
മലേഷ്യയില്‍ ജോലി ചെയ്തിരുന്ന നിഷാദ് ഭാര്യ റാഷിദ, മക്കളായ നൂറ, റോസ് എന്നിവരോടൊപ്പം വിസ മാറ്റുന്നതിനായാണ് തായ്‌ലന്റില്‍ എത്തിയത്.
ഒരുവർഷം മുൻപ് ഗില്ലിൻ-ബാരെ സിൻഡ്രോം( ജിബിഎസ്, പേശികളുടെ ബലഹീനതയിലേക്ക് നയിക്കുന്ന ഒരു അപൂർവരോഗം ) ബാധിച്ചിരുന്നു. പിന്നീട് കിഡ്നി, ലിവർ എന്നിവയുടെ പ്രവർത്തനവും തകരാറിലായി. രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. കഴിഞ്ഞ 29 നാണ് മരണം സംഭവിച്ചത്.
മാതാവ് ഖൈറുന്നിസ, സഹോദരങ്ങള്‍ ലത്തീഫ്, സമീറ, നിഷീജ,
Comments are closed.