mehandi banner desktop
Chavakkad online

തളിക്കുളം കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു

Ft

വാടാനപ്പിള്ളി : തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി  കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം   ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്നലെ ശനിയാഴ്ച്ച കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടുണമിമുതൽ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  ഇന്ന് രാവിലെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിയുകയായിരുന്നു

Jan oushadi

Comments are closed.