നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം.

പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അതേ ദിശയിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എടക്കഴിയൂർ ഹൈസ്‌കൂൾ സ്റ്റോപ്പിന് സമീപം വെച്ച് സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മീറ്ററുകൾക്കപ്പുറം ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ മറ്റൊരു സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ മനയത്ത് അബു അവിയൂർ, ഗുരുവായൂർ മുല്ലത്തറ ശ്രീപതി അപാർട്മെന്റിൽ കൃഷ്ണകുമാർ, കാർ യാത്രികനായ ചിറയിൻ വീട് കൊല്ലം അബ്ദുൽ ഷുക്കൂർ എന്നിവരെ ചാവക്കാട് ഹയാത് ആശുപത്രിയിലും ഗുരുതരമായ പരിക്കേറ്റ കൃഷ്ണകുമാറിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം സ്വദേശികളായ കുടുംബം എറണാകുളത്ത് നിന്നും കോഴിക്കോട് സി എം മടവൂർ തീർത്ഥ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Comments are closed.