കമലാസുരയ്യ സ്മാരകം സന്ദർശിച്ച് കുരുന്നുകൾ വായനാദിനം ധന്യമാക്കി

പുന്നയൂർക്കുളം : വായനാ ദിനത്തിൽ പുന്നയൂർക്കുളം ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ കമലാ സുരയ്യാ സ്മാരകം സന്ദർശിച്ചു. പ്രധാനാധ്യാപകൻ വി എ ഫസൽ കമലാസുരയ്യ അനുസ്മരണം നടത്തി. അക്ഷരമരം നിർമാണം, പുസ്തക പ്രദർശനം, ക്വിസ്, വായനാക്കുറിപ്പ് മത്സരങ്ങൾ തുടങ്ങിയ പരിപാടികളും വായനാദിനത്തിന്റെ ഭാഗമായി നടന്നു. അധ്യാപകരായ ടോമി തലക്കോട്ടൂർ, അശ്വതി ഭായ് പി. ബി, സിന്റ സി.ഡേവിഡ്, റംഷീദ് പി.എം എന്നിവർ നേതൃത്വം നൽകി.

Comments are closed.