ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തെ നയിക്കുന്നത് സാമുദായിക താത്പര്യങ്ങൾ – ഫിറോസ് പി തൈപറമ്പിൽ
ചാവക്കാട് : ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം പ്രവർത്തിക്കുന്നത് സാമുദായിക താത്പര്യങ്ങൾ വെച്ചാണെന്ന് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്ന ഫിറോസ് പി തൈപറമ്പിൽ ആരോപിച്ചു.
നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ അവഹേളനങ്ങളെ തുടർന്ന് ഫിറോസ് പി തൈപറമ്പിൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ഗുരുവായൂർ മണ്ഡലത്തിലെ സീനിയർ പ്രവർത്തകനും നേതാവുമായിരുന്നു ഇദ്ദേഹം.
കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യു വിൽ പ്രവർത്തിച്ചും, യൂത്ത് കോണ്ഗ്രസ് ഭാരവാഹിയായും, ചാവക്കാട് മണ്ഡലം കോണ്ഗ്രസ് പ്രസിഡൻഡായും, ബ്ലോക്ക് വൈസ് പ്രസിഡണ്ടായും, ആക്ടിംഗ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
പത്തുവർഷമായി യാതൊരു ഔദ്യോഗിക സ്ഥാനങ്ങളും ഇദ്ദേഹത്തിന് നൽകിയിട്ടില്ല. കുറച്ച് കാലമായി പാർട്ടിയുടെ ചാവക്കാട് താലൂക്ക് സഭാ പ്രതിനിധിയായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ അറിയിക്കാതെ മറ്റൊരാളെ ജില്ലാ നേതൃത്വം താലൂക്ക് സഭാ പ്രതിനിധിയാക്കി.
പാർട്ടിയിൽ നിന്ന് രാജിവെച്ചുവെങ്കിലും രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾ തുടരുമെന്ന് ഫിറോസ് പി തൈപറമ്പിൽ പറഞ്ഞു.
Comments are closed.