പുലിമുട്ട് നിർമാണം കടപ്പുറം പഞ്ചായത്തിനോട് അവഗണന – ജില്ലാ കളക്ടർക്ക് പരാതി നൽകി


കടപ്പുറം : അനുബന്ധ പുലിമുട്ട് നിർമാണ വിഷയത്തിൽ സർക്കാർ കടപ്പുറം പഞ്ചായത്തിനോട് അവഗണനയാണ് കാണിക്കുന്നതെന്ന് പരാതി.
പുനർഗേഹം വഴി വീടുകൾ മാറി പോയ എങ്ങണ്ടിയൂർ പഞ്ചായത്തിൽ സർക്കാർ മൂന്നു അനുബന്ധ പുലിമുട്ടുകൾ നിർമിച്ചപ്പോഴും തീരമേഖലയിൽ ജനവാസമുള്ള കടപ്പുറം പഞ്ചായത്തിൽ ഒരു അനുബന്ധ പുലിമുട്ടുപോലും നാളിതുവരെ നിർമിച്ചിട്ടില്ല.
നിരന്തരം കടൽക്ഷോഭ ഭീഷണി നിലനിൽക്കുന്ന പഞ്ചായത്തായ കടപ്പുറം പഞ്ചായത്തിലെ ജനങ്ങളോടുള്ള അവഗണനയായി മാത്രമേ ഇതിനെ കാണാനാകൂവെന്ന് പൊതുപ്രവർത്തകൻ ടി കെ മുസ്താഖ് പറഞ്ഞു.
മുനക്കകടവ് പുലിമുട്ട് മുതൽ തൊട്ടാപ്പ് വരെയുള്ള മേഖലയിൽ അനുബന്ധ പുലിമുട്ട് എന്ന സർക്കാർ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. കടപ്പുറം നിവാസികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാറിന് മുസ്താഖ് പരാതി നൽകി.

Comments are closed.