സുബ്രഹ്മണ്യന് കടവ് സ്ലൂയിസിന് ഷട്ടര്‍ സ്ഥാപിക്കുന്നതിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്യും

ചാവക്കാട് :സുബ്രഹ്മണ്യന് കടവ് സ്ലൂയിസിന് ഷട്ടര്‍ സ്ഥാപിക്കുന്നതിലും കോസ്റ്റല്‍ പോലീസ് സ്റ്റേഷന് ബോട്ട് ജെട്ടി നിര്‍മ്മാണത്തിലും വീഴ്ച വരുത്തിയ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് എം എൽ എ യുടെ നിര്‍ദ്ദേശം. എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്നതായും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേറ്റുവകായല് സംരക്ഷണ പ്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകണ്ണി – മീന്‍കടവ് സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തി, കടപ്പുറം പഞ്ചായത്തില്‍ കടലേറ്റം തടയുന്നതിന് സൈഡ് ഭിത്തി, മുനക്കകടവ് പ്രദേശത്ത് കായല്‍ സംരക്ഷണ പ്രവര്‍ത്തികള്‍ എന്നിവ ആരംഭിച്ചതായും ജലസേചനവകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണത്തല സ്ക്കൂളില്‍ 2 കോടി രൂപയുടെ പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ, കിറ്റ്ക്കോ, പൊതുമരാമത്ത് വകുപ്പ്, സ്ക്കൂള് അധികൃതര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്തതായും കെട്ടിട നിര്‍മ്മാണം സംബന്ധിച്ച സാങ്കേതിക തടസ്സം ഒഴിവായതായും പ്രവര്‍ത്തി ഉടന്‍ തുടങ്ങാമെന്നും പൊതുമരാമത്ത് എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കൊച്ചന്നൂര്‍ – മന്ദലാംകുന്ന് റോഡ്, നായരങ്ങാടി – ചക്കിത്തറ റോഡ്, അഞ്ഞൂര്- പിള്ളക്കാട് റോഡ് എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ നടന്നുവരുന്നതായി പി.ഡബ്ലിയു.ഡി റോഡ് എക്സി.എഞ്ചിനീയര്‍ രാകേഷ് അറിയിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചതായും മുതുവട്ടൂര്‍ – കാവീട് റോഡിലെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും പി.ഡബ്ലി യു.ഡി റോഡ് എക്സി.എഞ്ചിനീയര്‍ അറിയിച്ചു. ചേറ്റുവ ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയിലെ പ്രവര്‍ത്തികള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനും ഹാര്‍ബര്‍ പ്രവര്‍ത്തികള്‍ സംബന്ധിച്ച് പ്രത്യേക യോഗം ചേരാനും തീരുമാനമായി. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.

ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയർ പ്രമോദ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആന്റണി എന്‍.വി , കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന, വാട്ടര്‍ അതോറിറ്റി , അഡീഷണല്‍ ഇറിഗേഷന്‍ , മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.ആര്.എഫ്.ബി, തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments are closed.