പവർകട്ട്; സി പി എം വട്ടേക്കാട് ബ്രാഞ്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കടപ്പുറം : കഴിഞ്ഞ10 വർഷത്തിൽ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പവർകട്ട് തിരിച്ചു കൊണ്ട് വന്ന് കേരളത്തെ വീണ്ടും ഇരുണ്ട കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോയ യു ഡി എഫ് സർക്കാരിന്റെ ഭരണ പരാജയത്തിനെതിരെ സി പി എം വട്ടേക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ചു പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം എം വി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൽ സി അംഗം ഇ വി മുസ്തഫ, ബ്രാഞ്ച് സെക്രട്ടറി ഹംസ അറക്കൽ എന്നിവർ നേതൃത്വം നൽകി.




Comments are closed.