ഒരുമനയൂരിൽ പലഹാര നിർമ്മാണ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന: പുഴുവരിച്ച ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തി

ഒരുമനയൂർ: പഞ്ചായത്തിലെ മൂന്നാം കല്ലിൽ പ്രവർത്തിക്കുന്ന ‘അജ്‌വ സ്നാക്സ്’ (Ajwa Snacks) എന്ന സ്ഥാപനത്തിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് പുഴുവരിച്ച നിലയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കൂടാതെ, സ്ഥാപനത്തിൽ ഉണ്ടാകേണ്ട ജലപരിശോധന റിപ്പോർട്ടോ ജീവനക്കാരുടെ ഹെൽത്ത് കാർഡോ ലഭ്യമായിരുന്നില്ല. പഞ്ചായത്ത് ലൈസൻസ് പുതുക്കാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വിദ്യാസാഗർ, രാജേഷ്, സുമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്




Comments are closed.