mehandi banner desktop
Chavakkad online

അറബി ഭാഷയിലെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: അനീസ് ഹുദവി

Ft

വടക്കേക്കാട്: അറബിക് ഭാഷാ മേഖലയിൽ ധാരാളം തൊഴിൽ-പഠന സാധ്യതകൾ നിലവിലുണ്ടെന്നും അവ വേണ്ടവിധം ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും കെ.എ.ടി.എഫ് ചാവക്കാട് സബ്ജില്ലാ പ്രസിഡന്റും മണത്തല ജി.എച്ച്.എസ്.എസ് അറബിക് അധ്യാപകനുമായ അനീസ് ഹുദവി പറഞ്ഞു. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ‘അലിഫ്’ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും ഡോ. എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണവും പ്രമാണിച്ച് സംഘടിപ്പിച്ച വിദ്യാർത്ഥി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഐ. ജിഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാർത്ഥിനിയും സംസ്ഥാന കലോത്സവ ജേതാവുമായ അർഷിത അബൂബക്കർ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും അൽ ഐൻ ഇന്ത്യൻ സ്കൂൾ അധ്യാപകനുമായ കെ. സുഹൈൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട. അധ്യാപകരായ അബ്ദുൽ ഖാദർ, ഷഫീഖ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ക്ലബ്ബ് കോർഡിനേറ്റർ മുനീർ പി. സ്വാഗതവും ഷഫീക്ക് വാഫി നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.