നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കയ്യും കാലും പ്ലാസ്‌റ്റിക് കയറുകൊണ്ട് കെട്ടിയ നിലയിലാണ്. കല്ലിൽ കെട്ടിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്നാണ് മൃതദേഹം കരക്കെടുത്തവർ പറയുന്നത്. കൊന്ന് കെട്ടിത്താഴ്ത്തിയതെന്നാണ് നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Comments are closed.