mehandi new

റിമാൻഡ് പ്രതിയുടെ മരണം – ദുരൂഹത ഇല്ലെന്ന് പോലീസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: സബ് ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചാവക്കാട് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചാവക്കാട് സബ്ജയിലിൽ എത്തി പരിശോധന നടത്തി. ജയിൽ അധികൃതരിൽനിന്നും പ്രതി കഴിഞ്ഞിരുന്ന സെല്ലിലെ സഹതടവുകാരിൽനിന്നും മൊഴിയെടുത്തു.
പ്രാഥമികാന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഒരുമനയൂർ മൂന്നാംകല്ല് രായംമരക്കാർ വീട്ടിൽ പരേതനായ അബ്ദുവിന്റെ മകൻ ഉമർ ഖത്താബി (29)നെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണത്തിനുശേഷം ജയിലിലെ ശൗചാലയത്തിൽ കയറിയ ഉമറിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ, വെന്റിലേഷൻ കമ്പിയിൽ ഉടുമുണ്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. വിവാഹവാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെന്നുമുള്ള കേസിലാണ് കോടതി ഉമർ ഖത്താബിനെ റിമാൻഡ് ചെയ്തത്.
കഴിഞ്ഞമാസം 25-നാണ് കേസിൽ ചാവക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ഇയാളുടെ റിമാൻഡ് കാലാവധി കോടതി നീട്ടിയിരുന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത നിരാശയിലായിരുന്നെന്നാണ് സഹതടവുകാരിൽനിന്നും പോലീസിന് ലഭിച്ച വിവരം. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ. റെനിലിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകീട്ട് ഒരുമനയൂർ തെക്കേത്തലയ്ക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.