mehandi banner desktop

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

fairy tale

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പി ടി പി നഗർ കൃഷ്ണയിൽ ശ്രീ.കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണുആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡി.എ എം രാധ, ഗോപുരം അസി.മാനേജർ ലെജുമോൾ, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന കെ.ആർ.രഘുവും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി

planet fashion

Comments are closed.