ചാവക്കാട് നഗരസഭയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം വർണ്ണാഭമായി

ചാവക്കാട്: പുത്തൻ പ്രതീക്ഷകളോടെയും ആവേശത്തോടെയും ചാവക്കാട് നഗരസഭയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. ആലുംപടി 117-ാം നമ്പർ അങ്കണവാടി, തെക്കൻ പാലയൂർ 125-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ കുരുന്നുകളെ വരവേൽക്കാൻ വൈവിധ്യമാർന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്.ആലുംപടി 117-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പത്താം വാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. കുട്ടികൾക്കായി ടീം അലൈവ് ക്ലബ് സ്പോൺസർ ചെയ്ത പഠനോപകരണങ്ങളുടെ സമർപ്പണം ക്ലബ് രക്ഷധികാരി കെ. വി. അലിഘാൻ, ക്ലബ് പ്രസിഡന്റ് നസൽ ഷെഹീം എന്നിവർ ചേർന്ന് കൗൺസിലർക്ക് കൈമാറി നിർവ്വഹിച്ചു.അധ്യാപിക രാധയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. റസാക്ക് ആലുംപടി, എൻ. കെ. നൗഷാദ്, രതീഷ് പെരിങ്ങാടൻ, പി. കെ. അസീസ്, സി. ഡി. എസ്. നീനു ജോർജ് ലാസർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സുബൈറ റസാക്ക്, നിഷി നജീബ്, ഊർമിള രതീഷ്, ഹസീന അക്ബർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.ചാവക്കാട് നഗരസഭ തെക്കൻ പാലയൂരിലെ 125-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം വാർഡ് കൗൺസിലർ ആസിഫ് പാലയൂർ ഉദ്ഘാടനം ചെയ്തു. എ. എൽ. എം. എസ്. സി. അംഗം അനീഷ് പാലയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലയൂർ ഡർവെൻസ് ക്ലബിന്റെ വകയായി കുട്ടികൾക്ക് ആവശ്യമുള്ള കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ സുഭാഷ് പൂക്കാട്ട് അങ്കണവാടിയിലേക്ക് ഫാൻ സംഭാവനയായി നൽകി. അങ്കണവാടി ടീച്ചർ ബിന്ദു കളരിക്കൽ കുരുന്നുകൾക്ക് പ്രവേശനോത്സവ സന്ദേശം നൽകിയ ചടങ്ങിൽ മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. സിയാ ചാവക്കാട്, ലത്തീഫ് പാലയൂർ, അനസ് ചീരടത്ത്, സുഭാഷ് പൂക്കാട്ട്, ആശാവർക്കർ ബവിത, ഇ. പി. പ്രഭുല, ഡർവെൻസ് ക്ലബ് അംഗങ്ങളായ ഷാഹിൽ, ഷാദിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായി മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു. തുടർന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് അഭിനവ്, ഫാദിൽ, റൈഹാനത്ത്, ഷബ്‌ന, നീരജ, അനസ്, അസ്ന എന്നിവർ നേതൃത്വം നൽകി.


Comments are closed.