ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു

കടപ്പുറം : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം സജ്ജീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുക,എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം ആണ് കടപ്പുറം പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ളത് എന്നും മേഖലാടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ഓപ്പൺ ജിമ്മുകൾ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടന വേളയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി. വനിതകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന ആധുനിക രീതിയിലുള്ള പത്തിലധികം ഉപകരണങ്ങളാണ് ജിമ്മിൽ സ്ഥാപിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ വി അബ്ദുൽ ഗഫൂർ, ടി ആർ ഇബ്രാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി എം മുജീബ്, സി ഡി എസ് ചെയർപേഴ്സൺ ഫൗസിയ ഉമ്മർ, പൊതുപ്രവർത്തകരായ സുബൈർ തങ്ങൾ, സെയ്തുമുഹമ്മദ് പോക്കാകില്ലത്ത്, അബൂബക്കർ പി കെ, സൈനുൽ ആബിദ് എ എച്ച്, ടി ആർ കാദർ, സിദ്ദീഖ് സി കെ, വി എം മനാഫ്, സൈദ് മുഹമ്മദ് മടപ്പേൻ, പണ്ടാരി മുഹമ്മദ് ഉണ്ണി, പി കെ ഷറഫുദ്ദീൻ, അലി പി കെ, ഷാജഹാൻ, ലത്തീഫ് അറക്കൽ, സഹലബത്ത്, മുബാറക്ക് മാഷ്, റസാക്ക് പഴുർ, പനാമ അബൂബക്കർ, സി എ അജ്മൽ, മുഹമ്മദ് ഷെനാഹ്, ഹുസൈൻ, ഖദീജ സ്രാങ്കീനകത്ത്, സജിതാ ഷറഫുദ്ദീൻ, ഇന്ഷാനി താജു തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ നന്ദിയും പറഞ്ഞു.

Comments are closed.