
✍️ഷാനവാസ് കണ്ണഞ്ചേരി

ബെല്ലും ബ്രേക്കും എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം കഴിഞ്ഞ ആഴ്ചയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്… “മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട്.”… “ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും….” എന്നിങ്ങനെയുള്ള ക്യാപ്ഷനുകളോടു കൂടി പുറത്തിറങ്ങിയ ആ ഗാനം ഇതിനോടകം തന്നെ നാലര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്….
തേച്ചു പോയ കാമുകിയെ ഓർത്ത് നായകൻ മദ്യപിച്ചുകൊണ്ട് പാടുന്ന ഈ ഗാനം അല്പം സന്തോഷവും കുസൃതിയും നിറഞ്ഞ ശബ്ദത്തിലാണ് വിനീത് പാടിയിരിക്കുന്നത്… അഡ്വക്കേറ്റ് ശ്രീരഞ്ജിനി രചിച്ച “ചെന്താര ചന്തമെഴും പെൺകോടി ഇന്നു ചിന്തയിൽ നീ ചെങ്കനൽ തരി” എന്നു തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്
റാസ് മൂവീസിന്റെ ബാനറിൽ പിസി സുധീർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ബെല്ലും ബ്രേക്കും എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതായി ഇതിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

Comments are closed.